കണ്ണൂരിലേത് സിപിഎമ്മിന്റെ വ്യാപക അക്രമം: ചാണ്ടി

അക്രമത്തിനെതിരെ നിയമനടപടിയെടുക്കേണ്ടത് ഒരു സര്‍ക്കാരിന്റെ കടമയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഓരോ അക്രമങ്ങള്‍ക്കെതിരെയും നിയമപരമായ നടപടി ഉണ്ടാകും. പൊലീസ് ഒരു അതിക്രമവും കാണിച്ചിട്ടില്ല. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ജോലിയാണ്.
പങ്കാളിത്ത പെന്‍ഷന്‍ ആരെയും ദോഷകരമായി ബാധിക്കുന്നതല്ല. എതിര്‍ക്കുന്നവര്‍ക്ക് പോലും അതിന്റെ ആവശ്യകതയെ കുറിച്ച് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ലിയാമ്പതി പ്രശ്‌നത്തെക്കുറിച്ചോര്‍ത്ത് ആരും വിഷമിക്കേണ്ടെന്നും വേണ്ടതു പോലെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ മലയാളി സൈനികന്‍ അരുണ്‍ ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര പ്രതിരോധ മന്ത്രാലയം അന്വേഷിച്ച് വരികയാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications