പുല്ലൂരാംപാറയിലുണ്ടായത് മേഘസ്‌ഫോടനം

മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്ലൂരാംപാറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികള്‍ അറിയിച്ചു.
പുല്ലൂരാംപാറ ദുരന്തത്തില്‍ എട്ടുപേരാണ് മരിച്ചത്.ഇരിട്ടിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയും മരിച്ചിരുന്നു. 150 കോടി രൂപയോളം നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പെട്ടലില്‍ ഒഴുകിയെത്തിയ പാറകളും ഫലവൃക്ഷങ്ങളും വീണ പാടെ തകര്‍ന്ന പുല്ലൂരാംപാറആനക്കാംപൊയില്‍ റോഡില്‍ ബുധനാഴ്ച രാവിലെയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.
ഉരുള്‍പൊട്ടലില്‍ 14 വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളിലെ 86 അംഗങ്ങള്‍ മഞ്ഞുവയല്‍ വിമല യു.പി സ്‌കൂളിലും 38 കുടുംബങ്ങളിലെ 130 പേര്‍ ആനക്കാംപൊയില്‍ സെന്റ് മേരീസ് പാരിഷ്ഹാളിലും ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലുമാണുള്ളത്
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും വന്‍ മേഘാസ്‌ഫോടനം നടന്നിരുന്നു. മലയിടിച്ചിലും വെള്ളപ്പൊക്കത്തിലും 31 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.












Click it and Unblock the Notifications