കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്ലൂരാംപാറയിലുണ്ടായത് മേഘസ്‌ഫോടനം

  • By Ajith Babu
Google Oneindia Malayalam News

Landslip
കണ്ണൂര്‍: പുല്ലൂരാംപാറയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം മേഘസ്‌ഫോടനമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍. മഴ തുടര്‍ന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. സീനിയര്‍ ജിയോളജിസ്റ്റ് ഡോ.സജിന്‍കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ ദുരന്ത സ്ഥലത്ത് പരിശോധന നടത്തിയശേഷമാണ് സംഘം ഈ വിലയിരുത്തല്‍ നടത്തിയത്.

മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്ലൂരാംപാറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികള്‍ അറിയിച്ചു.

പുല്ലൂരാംപാറ ദുരന്തത്തില്‍ എട്ടുപേരാണ് മരിച്ചത്.ഇരിട്ടിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയും മരിച്ചിരുന്നു. 150 കോടി രൂപയോളം നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പെട്ടലില്‍ ഒഴുകിയെത്തിയ പാറകളും ഫലവൃക്ഷങ്ങളും വീണ പാടെ തകര്‍ന്ന പുല്ലൂരാംപാറആനക്കാംപൊയില്‍ റോഡില്‍ ബുധനാഴ്ച രാവിലെയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.

ഉരുള്‍പൊട്ടലില്‍ 14 വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളിലെ 86 അംഗങ്ങള്‍ മഞ്ഞുവയല്‍ വിമല യു.പി സ്‌കൂളിലും 38 കുടുംബങ്ങളിലെ 130 പേര്‍ ആനക്കാംപൊയില്‍ സെന്റ് മേരീസ് പാരിഷ്ഹാളിലും ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലുമാണുള്ളത്

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും വന്‍ മേഘാസ്‌ഫോടനം നടന്നിരുന്നു. മലയിടിച്ചിലും വെള്ളപ്പൊക്കത്തിലും 31 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X