കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്‌നാം സിങ്ങിന്റെ മരണം:4പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

  • By Shabnam Aarif
Google Oneindia Malayalam News

Sathnam Singh
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയിയെ അക്രമിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശി, സത്‌നാം സിങ്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പിലെ മൂന്ന്‌ ജീവനക്കാരെയും ജയില്‍ വാര്‍ഡനെയും ആണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

മരണം സംഭവിക്കുന്ന സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ്‌ നഴ്‌സ്‌ ഷൈനി നാഥ്‌, സെക്കന്റ്‌ ഗ്രേഡ്‌ അറ്റന്റര്‍മാരായ എസ്‌ അനില്‍കുമാര്‍, ആര്‍ രതീഷ്‌, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌.

സത്‌നാം സിങ്ങിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെ കുറിച്ച്‌ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. ജില്ലാ മെഡിക്കല്‍ ഓഫീലര്‍ ഡോ. പീതാംബരന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം.

റിപ്പോര്‍ട്ട്‌ ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. പികെ ജമീലക്ക്‌ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട്‌ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡയരക്ടറാണ്‌ സസ്‌പെന്‍ഷന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

അറസ്റ്റ്‌ ചെയ്യപ്പെട്ട സത്‌നാം സിങ്ങ്‌ ഒരു മാനസിക രോഗിയാണ്‌ എന്നറിഞ്ഞതിനെ തുടര്‍ന്നാണ്‌ പേരൂര്‍ക്കട മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ഇവിടെ നിന്നേറ്റ മര്‍ദ്ദനമാണ്‌ സത്‌നാം സിങ്ങിന്റെ മരണത്തിന്‌ കാരണം എന്നാണ്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്‌.

തലയുടെ പിന്നിലേറ്റ ക്ഷതവും, കഴുത്തിനേറ്റ ആഘാതവുമാണ്‌ മരണകാരണം എന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്‌. ഈ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിക്കായിരുന്നു ശുപാര്‍ശ എന്നും, എന്നാല്‍ നടപടി മയപ്പെടുത്തി എന്നും ആരോപണം ഉണ്ട്‌.

English summary
For officials are suspended related to Bihari youth Sathnam Singh's mysterious death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X