തീവ്രവാദികള്‍ റാഞ്ചിയ മലയാളി യുവാവിന് മോചനം
മനില: ഫിലിപ്പീന്‍സ് തീവ്രവാദികള്‍ തട്ടിക്കൊട്ടു പോയിരുന്ന മലയാളി യുവാവിന് 14 മാസത്തിന് ശേഷം മോചനം. കോഴിക്കോട് ജില്ലിയിലെ കൊയിലാണ്ടി, മൂടാടി കൊളാറവീട്ടില്‍ ബിജു (36)വിനെ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മോചിപ്പിച്ചത്.
അല്‍ഖായിദ ബന്ധമുള്ള അബുസയ്യാഫ് തീവ്രവാദികളാണ് ബിജുവിനെ തട്ടിക്കൊണ്ടു പോയിരുന്നത്. മോചിപ്പിക്കപ്പെട്ട ശേഷം ബിജു വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു.
കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു ബിജു ഫിലിപൈന്‍കാരിയായ ഭാര്യ അലീനയെ കാണാന്‍ 14 മാസങ്ങള്‍ക്ക് മുമ്പ് ഫിലിപ്പീന്‍സില്‍ എത്തിയപ്പോഴാണ് തീവ്രവാദികളുടെ പിടിയിലാവുന്നത്. 2011 ജൂണില്‍ ആയിരുന്നു ഇത്.
ഭാര്യാ ഗൃഹത്തില്‍ വെച്ചാണ് ആയുധാരികളായി എത്തിയ തീവ്രവാദി സംഘം ബിജുവിനെ തട്ടിക്കൊണ്ടു പോയത്.












Click it and Unblock the Notifications