കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാകാരന്‍ സമൂഹത്തെ മറക്കരുത്: ഉണ്ണികൃഷ്ണന്‍

Google Oneindia Malayalam News

ജീവിതയാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്താത്ത ഒരു കലാരൂപത്തിനും നിലനില്‍പ്പില്ല. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കേരളീയ സാഹചര്യത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കാനുള്ള വെല്ലുവിളികള്‍ ഏറെയാണ്. കലാകാരന്‍ സമൂഹത്തെ മറക്കരുത്. സാംസ്‌കാരികബോധവത്കരണത്തിനുള്ള ആയുധമാക്കി കലാരൂപങ്ങളെ മാറ്റിയെടുക്കാന്‍ കലാകാരന് കഴിയണം-ചലച്ചിത്ര സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

B Unnikrishnan

സിനിമാസംവിധായകരുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മയായ കടവിന്റെ ലോഗോ പ്രകാശം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ദേശാഭിമാനിയിലെ കണ്ണന്‍നായര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രമേഖലയില്‍ നിന്നടക്കം ഒട്ടേറെ കലാകാരന്മാര്‍ പങ്കെടുത്തു.

ഡോ. ബിനോയ് ഫെര്‍ണാണ്ടസ്, ജെജെ കുറ്റിക്കാടില്‍, കെഎന്‍ ഷാജി, ലീലാ ഗിരീഷ് കുട്ടന്‍, എംകെ പൊന്നന്‍, ലോഗോ ഡിസൈന്‍ ചെയ്ത സുധി അന്ന, ഗോവിന്ദന്‍കുട്ടി, രാകേഷ് നാരായണ്‍, വീണാ ദേവി മീനാക്ഷി, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, ഒക്‌സോണിയ കൃഷ്ണകുമാര്‍, അജീഷ് ദാസന്‍, ക്രിയേറ്റിവ് ട്രെയ്‌നര്‍ ശിവാമയി സുന്ദര്‍രാജ്, എന്നിവര്‍ സംസാരിച്ചു. കവി അജീഷ് ദാസന്റെ വരികള്‍ക്ക് ലീലാ ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കി അവതരിപ്പിച്ച വേറിട്ട അനുഭവമായി.

English summary
Artists dont forget about the society: B Unnikrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X