Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഴല്‍യുദ്ധത്തിന് സിപിഐയില്ല പന്ന്യന്‍

Pannyan Raveendran
തൃശൂര്‍: സി.പി.എമ്മുമായി നിഴല്‍ യുദ്ധത്തിനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐയെ നേരിട്ടു വല്ലതും പറഞ്ഞാല്‍ അപ്പോള്‍ മറുപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍.

സി.പി.ഐക്കു തങ്ങളുടേതായ വ്യക്തിത്വമുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ അഭിപ്രായം അനുസരിച്ച് എല്ലാവരും നടക്കണമെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല. അത് പ്രായോഗികവുമല്ല പന്ന്യന്‍ പറഞ്ഞു.

ചതിയന്‍ ചന്തുവാണ് താനെന്ന എം.എം.മണിയുടെ പരാമര്‍ശത്തിനുള്ള മറുപടി ഇങ്ങനെ: മണി മുട്ടുന്നതിനൊന്നും മറുപടി പറയേണ്ടതില്ല. ഇതു സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ക്കു മറുപടി നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു.

.ടിപി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും പരാമര്‍ശിച്ചാണ് പിണറായി ഘടകകക്ഷികളെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.

പി ജയരാജനെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ ഞങ്ങള്‍ ഇപ്പോഴില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറഞ്ഞ പിണറായി ഇതാണ് സ്ഥിതിയെന്ന് പരിഹസിച്ചു. ജയരാജന്റെ അറസ്റ്റിന് ശേഷം ചേര്‍ന്ന സമാധാനയോഗത്തില്‍ ജയരാജനെപ്പോലൊരു നേതാവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്നാണ് എതിര്‍ചേരിയിലെ ഒരു സുഹൃത്ത് ചോദിച്ചതെന്ന് പറഞ്ഞ പിണറായി ഇത്രപോലും സഹകരണം ഘടകകക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന തരത്തിലും പരാമര്‍ശം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+