'സുഹൃത്തുക്കള്‍ക്കെതിരെ' ഒളിയമ്പുമായി പിണറായി

സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തായിരുന്നു ഘടകകക്ഷികള്‍ക്ക് നേരെ പിണറായിയുടെ വിമര്‍ശനം. കണ്ണൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ ഞങ്ങള്‍ ഇപ്പോഴില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറഞ്ഞ പിണറായി ഇതാണ് സ്ഥിതിയെന്ന് പരിഹസിച്ചു. ജയരാജന്റെ അറസ്റ്റിന് ശേഷം ചേര്‍ന്ന സമാധാനയോഗത്തില്‍ ജയരാജനെപ്പോലൊരു നേതാവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്നാണ് എതിര്‍ചേരിയിലെ ഒരു സുഹൃത്ത് ചോദിച്ചതെന്ന് പറഞ്ഞ പിണറായി ഇത്രപോലും സഹകരണം ഘടകകക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന തരത്തിലും പരാമര്‍ശം നടത്തി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആശയപരമായ പ്രശ്‌നങ്ങള്‍ വന്നപ്പോഴായിരുന്നു സിപിഎം ആയി പ്രവര്‍ത്തിക്കേണ്ടി വന്നതെന്ന് പറഞ്ഞ പിണറായി പ്രസ്ഥാനം ഉണ്ടായ കാലം മുതല്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്‌ടെന്നും പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ഈ അതിക്രമങ്ങളെയും അതിജീവിക്കാന്‍ സിപിഎമ്മിനു കഴിയമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഓരോന്നായി തട്ടിപ്പറിച്ചെടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications