Get Updates
Get notified of breaking news, exclusive insights, and must-see stories!

അസം പ്രശ്‌നം: മുംബൈയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

മുംബൈ: അസം കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടു. 36 പോലിസുകാരടക്കം 46 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Mumbai-Riot

മാധ്യമപ്രവര്‍ത്തകരുടെതടക്കം നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ സംഘം പോലിസിനു നേരെ കല്ലേറു നടത്തിയതിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റാസ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ മുംബൈയിലെ ആസാദ് ഗ്രൗണ്ടിലാണ് പ്രതിഷേധച്ചടങ്ങ് സംഘടിപ്പിച്ചത്. മ്യാന്‍മാറിലും അസമിലും ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവര്‍ പെട്ടെന്ന് അക്രമാസക്തരാവുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജിലും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാകാത്തതിനെ തുടര്‍ന്ന് പോലിസ് ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായി.

പരിക്കേറ്റവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ട്രെയിന്‍, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. മേഖലയുടെ നിയന്ത്രണം സിആര്‍പിഎഫ് ഏറ്റെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+