വള്ളംകളി കാണാനെത്തിയ യുവാവിന്റെ മൃതദേഹം കിട്ടി
ആലപ്പുഴ: ആലപ്പുഴയില്‍ നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണിച്ചുകാട് വീട്ടില്‍ ഭാസിയുടെയും ഷീബയുടെയും മകന്‍ സിബി(25)യുടെ മൃതദേഹമാണ് ഇപ്പോള്‍

കഴിഞ്ഞ ദിവസം വള്ളംകളിക്കിടെ സിബിയെ കാണാതാവുകയായിരുന്നു. കാണാതായി എന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും മറ്റു രക്ഷാപ്രവര്‍ത്തകരും പുന്നമടക്കായലില്‍ സിബിക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.
അവസാനം ഞായറാഴ്‌ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വള്ളംകളി കാണാനെത്തിയതായിരുന്നു സിബി. ഹൗസ് ബോട്ട് ജീവനക്കാരനാണ് സിബി.












Click it and Unblock the Notifications