Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനലക്ഷ്മി ബാങ്ക് വീണ്ടും പ്രശ്‌നത്തില്‍

Dhanalaxmi Bank
കൊച്ചി: എപ്രില്‍-ജൂണ്‍ കാലയളവിലെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകളില്‍ സംശയം പ്രകടിപ്പിച്ച്‌ ധനലക്ഷ്മി ബാങ്കിന്റെ ഓഡിറ്റര്‍മാര്‍ പിന്‍വാങ്ങി. ദ ഇക്കോണമിക്‌സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കണക്കിലെ അസ്വാഭാവിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും സംശയം ജനിപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ സ്വാര്‍ത്ഥതാല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന അനുമാനമാണ് കേന്ദ്രബാങ്കിനുള്ളത്.

അഡ്വാന്‍സ് തുകകളില്‍ നിന്നുള്ള വരുമാനം 11.35ല്‍ നിന്നും 13.27 ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് ഓഡിറ്റര്‍മാരെ ആശയകുഴപ്പത്തിലാക്കിയത്. വരേണ്ട പലിശനിരക്കില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ വര്‍ധനവ് എങ്ങനെയുണ്ടായിയെന്നതാണ് ചോദ്യം. പലിശനിരക്കിലുള്ള വ്യത്യാസമായിരിക്കാം കാരണമെന്ന് അനുമാനിക്കാമെങ്കിലും അവിടെയും ഈ വലിയ വ്യത്യാസം വില്ലനാകുന്നു.

അതേ സമയം ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും റിസര്‍വ് ബാങ്കുമായി ഈ വിഷയത്തില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പ്രതികരിച്ചിട്ടുണ്ട്.

മണി ലൈഫ് മാഗസിന്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ബാങ്കിനുള്ളില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചതായി വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില താഴോട്ടിറങ്ങാന്‍ തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+