മേഘസ്‌ഫോടനം: മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി
ജമ്മു: ജമ്മു കശ്മീരില്‍ മേഘസ്‌ഫോടനത്തില്‍ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര മൈലം സ്വദേശി നായിക് പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് സൈനിക അധികൃതര്‍ അറിയിച്ചു.
മൈലം വേണുസദനത്തില്‍ വേണുഗോപാലന്‍ നായരുടെ മകന്‍ പ്രശാന്ത് ഉള്‍പ്പടെ മൂന്നു സൈനികരെയാണ് കശ്മീരിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായത്. ഇവര്‍ ട്രക്കില്‍ പാലം മുറിച്ചുകടക്കുന്നതിനിടെ എത്തിയ മലവെള്ളപ്പാച്ചിലില്‍ ട്രക്ക് ഉള്‍പ്പടെയുള്ളവ ഒഴുകി പോവുകയായിരുന്നു.












Click it and Unblock the Notifications