Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് മാര്‍ച്ച്: രാംദേവ് അറസ്റ്റില്‍

Ramdev
ദില്ലി:അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ബാബ രാംദേവിനെയും ആയിരത്തോളം വരുന്ന അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്തു. നിരാഹാര സമരം നടത്തുന്ന ദില്ലിയിലെ രാംലീല മൈതാനത്ത് നിന്ന് രാംദേവും അനുയായികളും ആരംഭിച്ച മാര്‍ച്ച് രഞ്ജിത് സിംഗ് മേല്പാലത്തില്‍ വച്ച് പൊലീസ് തടഞ്ഞു. പ്രകടനക്കാരെ അറസ്റ്റു ചെയ്ത് വാഹനങ്ങളില്‍ കയറ്റി പൊലീസ് കൊണ്ടുപോയി.

ആഗസ്റ്റ് 30 വരെ രാംലീല മൈതാനിയില്‍ സമരം നടത്താന്‍ മാത്രമാണ് രാംദേവിന് അനുമതി നല്‍കിയതെന്നും പാര്‍ലമെന്റിന് മുന്നില്‍ സമരമോ മറ്റ് പ്രകടനങ്ങളോ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഡല്‍ഹി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ദേവേശ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.

ദില്ലി പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ പാവകളായി മാറിയിരിക്കുകയാണെന്നും സമാധാനം കെടുത്തുന്ന ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും രാംദേവ് അറസ്റ്റിനിടെ പറഞ്ഞു. നിയമത്തെയും നിയമവ്യവസ്ഥയെയും മാനിക്കുന്നു. ഞങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ് പാര്‍ലമെന്റിലേക്ക്് മാര്‍ച്ച് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ദില്ലി കോര്‍പ്പറേഷന്‍ ബസില്‍ കയറ്റിക്കൊണ്ടു പോയ രാംദേവിനെ തലസ്ഥാനത്തിന്രെ പ്രാന്തപ്രദേശമായ ബവാനയിലെത്തിച്ചു.

കൈയില്‍ ത്രിവര്‍ണ പതാകയുമായി തുറന്ന വാഹനത്തില്‍ ഉച്ചയ്ക്ക് 1.15ഓടെയാണ് രാംദേവ് പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. പത്തു മിനിട്ടിനു ശേഷം രഞ്ജിത് സിഗ് ഫ്‌ളൈഓവറില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് രാംദേവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് രാംദേവിന്റെ അനുയായികള്‍ റോഡ് ഉപരോധിച്ചു.

അതേസമയം രാംദേവിന്റെ അറസ്റ്റിനെച്ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷപ്രതിഷേധമുയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. രാംദേവിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് തിങ്കളാഴ്ച രാവിലെ സമരപ്പന്തലിലെത്തി രാംദേവിനെ സന്ദര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+