നാഴിയ്ക്കുള്ളില്‍ നാഴി കയറ്റരുതെന്ന് പിണറായി

കേരള സേ്റ്ററ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗം കടവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അക്രമം കാട്ടിയതാരാണെന്ന് സി.പി.ഐ. ഓര്‍ക്കണം. വിഭജിച്ചുനിന്ന കാലത്ത് സിപിഎംകാരെ സിപിഐക്കാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നതും മറക്കേണ്ട. പിണറായി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ പേരെടുത്തു പറയാതെ പിണറായി പരിഹസിച്ചു. രാഷ്ട്രീയ കൊലകള്‍ക്ക് തങ്ങള്‍ എതിരാണെന്ന് പറയുന്ന നേതാവിന് പഴയ കാര്യങ്ങള്‍ ഓര്‍മയുണ്ടോ. എല്‍ഡിഎഫ് കണ്‍വീനറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വൈക്കം വിശ്വനെപ്പോലും ആക്രമിച്ച പാര്‍ട്ടിയാണു സിപിഐ. വൈക്കം വിശ്വനെ അടിച്ചു മൃതപ്രായനാക്കിആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരായ ബാലകൃഷ്ണനെയും സുധീന്ദ്രന്‍ മാഷിനെയും തൃശൂരില്‍ അന്തിക്കാട്ട് സുബ്രഹ്മണ്യനെയും കൊന്നത് സി.പി.ഐക്കാരല്ലേ?
സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ തപ്പുകൊട്ടിക്കൊടുക്കുന്ന സുഹൃത്തേ വല്ലാതെ തോണ്ടല്ലേ. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സി.പി.എം. പല തവണ വ്യക്തമാക്കിയതാണ്. ഇതൊക്കെയായിട്ടും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ സിപിഎം തിരുത്തണം എന്നു പറയുന്ന സുഹൃത്ത് സി.പി.എമ്മിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ക്ക് തപ്പുകൊട്ടുകയാണ്.
എന്താണ് ഇപ്പോള്‍ ഈ തോന്നലുണ്ടാകാന്‍ കാരണം. അതേസമയം, നമ്മള്‍ പറഞ്ഞ കാര്യങ്ങളൊന്നും സുഹൃത്ത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ആര്‍ക്കുവേണ്ടി, ആരെ സഹായിക്കാനാണ് സുഹൃത്തിന്റെ ഈ പറച്ചില്‍. നമ്മളെ ആക്രമിക്കുന്നവരെ സഹായിക്കുകയാണ് സുഹൃത്ത് ചെയ്യുന്നത് പിണറായി പറഞ്ഞു.
ചന്ദ്രശേഖരന്‍, ഫൈസല്‍, ഷുക്കൂര്‍ കൊലപാതകങ്ങളില്‍ പോലീസ് നീതിപൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് സുഹൃത്ത് പറയുന്നു.ഇടങ്ങഴി ഇടങ്ങഴിയില്‍ കയറില്ലേ സുഹൃത്തേ. പിണറായി പറഞ്ഞു.












Click it and Unblock the Notifications