കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധം: ടിവി രാജേഷും ജയിലില്‍

  • By Ajith Babu
Google Oneindia Malayalam News

TV Rajesh
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ ടിവി രാജേഷ് എംഎല്‍എ കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാജേഷ് ഇതിന് തുനിഞ്ഞത്. കീഴടങ്ങിയ രാജേഷിനെ ആഗസ്റ്റ് 27വരെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ കോടതി വിധി വന്നശേഷം സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി നേതാക്കളുമായും മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. അതേസമയം രാജേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കുന്നുണ്ട്.

ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് കോടതിയിലെത്തിയ രാജേഷിനൊപ്പം സിപിഎം നേതാവ് എം.വി. ജയരാജന്‍, എസ്എഫ്‌ഐ നേതാവായിരുന്ന ഷംസീര്‍ എന്നിവരും അഭിഭാഷകനും ഉണ്ടായിരുന്നു. കോടതിയിലേക്ക് കയറവേ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.

തളിപ്പറമ്പ് അരിയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സ്ഥലത്തെത്തിയ ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് രാജേഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേയും ഇതേ കുറ്റമാണ് ചുമത്തിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X