കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ഔദ്യോഗിക രേഖയായി സെബി അംഗീകരിച്ചു

Google Oneindia Malayalam News

Aadhaar
ദില്ലി: ആധാര്‍ കാര്‍ഡിനെ നിക്ഷേപ സ്ഥാപനങ്ങളില്‍ എക്കൗണ്ട് തുറക്കുന്നതിനുള്ള രേഖയായി സെബി അംഗീകരിച്ചു. യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറുകള്‍ പൂരിപ്പിക്കാനുള്ള സ്ഥലം ഇനി മുതല്‍ ഫോമിനൊപ്പമുണ്ടാകും.

നിലവില്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, യൂട്ടിലിറ്റി ബില്ലുകള്‍, പാന്‍കാര്‍ഡ് എന്നിവയാണ് രേഖകളായി സ്വീകരിക്കുന്നത്.

ഓരോ ഇന്ത്യക്കാരനും ഒരു നമ്പര്‍ എന്ന ആശയത്തോടെ 2009ലാണ് സര്‍ക്കാര്‍ യുഐഡിഎഐ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്.

മഹാരാഷ്ട്രയിലെ നന്ദര്‍ബാര്‍ ഗ്രാമത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും യുപിഎ ചെയര്‍പേഴ്‌സന്‍ സോണിയ ഗാന്ധിയുമാണ് ആദ്യ ആധാര്‍ നമ്പര്‍ (യുഐഡി യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നല്‍കിയത്.

പൗരന്‍മാരുടെ പത്തു വിരലുകളുടെയും കൃഷ്ണമണിയുടെയും അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് ആധാര്‍കാര്‍ഡ് ഉണ്ടാക്കുന്നത്. പോലിസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷണത്തില്‍ ഏറെ സഹായിക്കാന്‍ ആധാര്‍ കാര്‍ഡിനു സാധിക്കും.

കുറ്റം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നു ലഭിക്കുന്ന വിരല്‍പ്പാടുകള്‍ യുഐഡി ഡാറ്റാബാങ്കില്‍ നിന്നും സെര്‍ച്ച് ചെയ്‌തെടുക്കാന്‍ സാധിക്കും.

English summary
Sebi allows Aadhaar as valid address proof for investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X