കെപിസിസിയില്‍ അര്‍ഹമായ സ്ഥാനം വേണം: പത്മജ

അതുകൊണ്ടു തന്നെ കരുണാകര വിഭാഗത്തിന് ലഭിച്ചിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു കെപിസിസി സെക്രട്ടറി സ്ഥാനവും തങ്ങള്‍ക്ക് വേണമെന്നാണ് പത്മജ വിഭാഗത്തിന്റെ ആവശ്യം. ഇതിനു പുറമേ 14 എക്‌സിക്യുട്ടീവ് അംഗങ്ങള്‍, ഒമ്പത് എഐസിസി ഭാരവാഹികള്‍ എന്നീ സ്ഥാനങ്ങളും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനവും വേണമെന്ന് പത്മജ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും പത്മജ ചര്‍ച്ച നടത്തി.












Click it and Unblock the Notifications