പി ജയരാജന്റെ റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയരാജനെ ഇന്ന് കേസ് പരിഗണിക്കുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ഒന്നാം തീയതിയാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കായിരുന്നു അന്ന് റിമാന്‍ഡ് ചെയ്തിരുന്നത്. ജയരാജന്റെ ജാമ്യാപേക്ഷകള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ വീണ്ടും റിമാന്‍ഡില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ തിങ്കളാഴ്ച കീഴടങ്ങിയ ടി.വി. രാജേഷ് എംഎല്‍എയെയും 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications