രാജേഷിന് ജാമ്യം അനുവദിച്ചില്ല

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ടി.വി രാജേഷ് എം.എല്‍.എ തിങ്കളാഴ്ച അദ്ദേഹം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ കീഴടങ്ങിയിരുന്നു. മജിസ്ട്രേറ്റ് സി. മുജീബ് റഹ്മാന് രാജേഷിനെ 27 വരെ റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ രാജേഷിനുവേണ്ടി അഡ്വ.ബി.പി. ശശീന്ദ്രന് മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസിലെ 39ാം പ്രതിയാണ് രാജേഷ്.
ഹൈക്കോടതി ടി.വി. രാജേഷിനു മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ഇതേ കേസില്‍ ഇതേ കുറ്റം ചുമത്തപ്പെട്ട പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്ത സാഹചര്യത്തില്‍ കീഴ്ക്കോടതിയില്‍ രാജേഷിന്റെ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന് വാദിച്ചിരുന്നു. ജാമ്യത്തില്‍ വിട്ടാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം, എംഎല്‍എ എന്ന നിലയില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ക്കു രാജേഷ് അര്‍ഹനാണെന്നു പ്രതിഭാഗം അഭിഭാഷകന് ബി.പി. ശശീന്ദ്രന് വാദിച്ചു. മണ്ഡലത്തിലെ ജനങ്ങള്‍ക്കു രാജേഷിന്റെ സഹായം ആവശ്യമുണ്ട്. എംഎല്‍എയും ഡിവൈഎഫ്ഐ നേതാവുമായ രാജേഷ് ജാമ്യം കിട്ടിയാല്‍ ഒളിവില്‍ പോകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. രാജേഷിനെ റിമാന്‍ഡ് ചെയ്തതിന്റെ പേരില്‍ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications