കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന് ജാമ്യം അനുവദിച്ചില്ല

  • By Ajith Babu
Google Oneindia Malayalam News

TV Rajesh
കണ്ണൂര്‍: പട്ടുവം അരിയിലിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ (21) കൊലപ്പെടുത്തിയ കേസില്‍ 39 ാം പ്രതി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎല്‍എയുമായ ടി.വി.രാജേഷിന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ടി.വി രാജേഷ് എം.എല്‍.എ തിങ്കളാഴ്ച അദ്ദേഹം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ കീഴടങ്ങിയിരുന്നു. മജിസ്‌ട്രേറ്റ് സി. മുജീബ് റഹ്മാന്‍ രാജേഷിനെ 27 വരെ റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ രാജേഷിനുവേണ്ടി അഡ്വ.ബി.പി. ശശീന്ദ്രന്‍ മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസിലെ 39ാം പ്രതിയാണ് രാജേഷ്.

ഹൈക്കോടതി ടി.വി. രാജേഷിനു മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ഇതേ കേസില്‍ ഇതേ കുറ്റം ചുമത്തപ്പെട്ട പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്ത സാഹചര്യത്തില്‍ കീഴ്‌ക്കോടതിയില്‍ രാജേഷിന്റെ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ വാദിച്ചിരുന്നു. ജാമ്യത്തില്‍ വിട്ടാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം, എംഎല്‍എ എന്ന നിലയില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ക്കു രാജേഷ് അര്‍ഹനാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.പി. ശശീന്ദ്രന്‍ വാദിച്ചു. മണ്ഡലത്തിലെ ജനങ്ങള്‍ക്കു രാജേഷിന്റെ സഹായം ആവശ്യമുണ്ട്. എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ രാജേഷ് ജാമ്യം കിട്ടിയാല്‍ ഒളിവില്‍ പോകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. രാജേഷിനെ റിമാന്‍ഡ് ചെയ്തതിന്റെ പേരില്‍ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്.

English summary
A first class judicial magistrate's court here Tuesday rejected the bail plea moved by CPM MLA T.V. Rajesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X