ടിവി രാജേഷിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കും

കേസില്‍ മുപ്പത്തിയൊന്‍പതാം പ്രതിയാണ് രാജേഷ്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പാകെ രാജേഷ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതും തിങ്കളാഴ്‌ചയാണ്. ജാമ്യം ഹര്‍ജി സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്‌ചയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോടതിയില്‍ കീഴടങ്ങിയത്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സിപിഎം കണ്ണൂ്ര്# ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications