ബംഗ്ലാദേശ് കുടിയേറ്റം വര്‍ധിക്കുന്നു

ശരിയായ രേഖകളോടെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുകയും പിന്നീട് തിരിച്ചുപോകാതിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം മാത്രമാണ് സര്‍ക്കാറിന്റെ കൈവശമുള്ളത്. ചൊവ്വാഴ്ച ലോകസഭയില്‍ ഒരു ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ 2009 ജനുവരി മുതല്‍ 2011 ഡിസംബര്‍ വരെയുള്ള കാലത്ത് 82585 പേരാണ് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേത്തിയത്. ഇതില്‍ 23653 പേരെ സര്‍ക്കാര്‍ നാടുകടത്തുകയോ അല്ലെങ്കില്‍ അവര്‍ സ്വയം തിരിച്ചുപോവുകയോ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ വ്യാപകമായ കുടിയേറ്റം നടക്കുന്നുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇന്ത്യയിലെ വിവിധ പാര്‍ട്ടികള്‍ ഇവര്‍ക്ക് ആവശ്യമായ താമസരേഖകള്‍ ശരിയാക്കി കൊടുക്കുന്നതു തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടെ വിധേയത്വം പ്രഖ്യാപിക്കുന്ന ഇവര്‍ ഉറച്ച വോട്ടുകളായി മാറുമെന്ന് പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്.
പാകിസ്താനില്‍ ദുരിതം അനുഭവിക്കുന്ന 250ഓളം ഹിന്ദു വിശ്വാസികള്‍ ഇന്ത്യയില്‍ അഭയം തേടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ബംഗ്ലാദേശ് അഭയാര്‍ത്ഥി പ്രശ്‌നം വീണ്ടും സജീവമാകുന്നത്. അസമിലുണ്ടായ കലാപത്തിന്റെ അടിസ്ഥാനകാരണവും ഇത്തരം കുടിയേറ്റം തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളായി ഈ പ്രദേശത്തെ താമസക്കാരായ ബോഡോകളും കുടിയേറിയെത്തിയ മുസ്ലീങ്ങളും തമ്മിലാണ് അവിടെ ഏറ്റുമുട്ടല്‍ ഉണ്ടായത്.












Click it and Unblock the Notifications