കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് നിന്ന് ഒരു സ്വാതന്ത്ര്യദിനാശംസ

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്കാര്‍ക്കായി ബഹിരാകാശത്ത് നിന്ന് ഒരു സ്വാതന്ത്ര്യ ദിനാശംസയെത്തി. അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക വിരിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കുമായി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.

ഇന്ത്യ വളരെ മനോഹരമായ രാജ്യമാണ്. എന്റെ അച്ഛന്‍ ഗുജറാത്ത് സ്വദേശിയാണ്. പാതി ഇന്ത്യക്കാരിയായ തനിക്ക് ഇന്ത്യയിലെ സംസ്‌കാരവും ആചാരവുമെല്ലാം അറിയാം. ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നു. ആഗസ്ത് 15ന് എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേരുന്നുവെന്നും ബഹിരാകാശത്ത് വച്ച് ചിത്രീകരിച്ച സന്ദേശത്തില്‍ സുനിത പറഞ്ഞു.

Sunita Williams

കഴിഞ്ഞ ജൂലായ് 15നാണ് ബഹിരാകാശപേടകമായ സോയൂസില്‍ റഷ്യക്കാരനായ യൂറി മെലാന്‍ഷെങ്കൊ, ജപ്പാന്റെ അകിഹികൊ ഹൊഷിഡെ എന്നിവര്‍ക്കൊപ്പം സുനിത യാത്രതിരിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് തങ്ങിയ വനിത എന്ന ബഹുമതിയും സുനിതയ്ക്ക്് തന്നെ.

English summary
Indian-American astronaut Sunita Williams on Tuesday displayed the tricolour on board the International Space Station and wished Indians on Independence Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X