തിരുത്തുന്നതാണ് സിപിഐക്ക് നല്ലത്: പിണറായി

തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്. സി.പി.എമ്മിന്റെനിലപാടുകള്‍ അംഗീകരിക്കാന്‍ സി.പി.ഐയെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പട്ടപ്പോള്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്തത്. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെനിലപാട് ജനകീയ പ്രക്ഷോഭത്തെ ക്രിമിനല്‍ വത്കരിക്കുന്നതാണ്.
സിപിഎമ്മിനെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നിലപാട് സി.പി.ഐ എന്തിന് കൈക്കൊള്ളുന്നു. കോണ്‍ഗ്രസിന്റെകൂടെ ഭരിച്ച കാലം പത്രാധിപര്‍ മറക്കരുത്. അച്യുതമേനോന്‍ സര്‍ക്കാറാണ് അടിയന്തിരാവസ്ഥക്കാലത്ത് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് പിണറായി ഓര്‍മിപ്പിച്ചു. ജനസംഘത്തിന്റെകൂടെ ഇരിക്കാന്‍ സി.പി.ഐ മടി കാണിച്ചിട്ടില്ലെന്നും അത്തരം അല്‍പത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും പിണറായി പറഞ്ഞു.
അതേസമയം പൊതുവേദിയില്‍ പ്രസംഗിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പക്വത കാണിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ സി.പി.ഐയുടെ സമരങ്ങളെ സി.പി.എമ്മും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications