നഴ്‌സ് സമരം: മുഖ്യന് മൗനം, വിഎസ് കോതമംഗലത്തേക്ക്

അതിനിടെ മാര്‍ ബസേലിയോസ് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോതമംഗലത്ത് എത്തും. ഇന്നു വൈകിട്ട് അഞ്ചു മണിക്കുള്ള വിമാനത്തില്‍ കൊച്ചിയിലെത്തുന്ന വിഎസ് തുടര്‍ന്ന് കോതമംഗലത്തേക്ക് പോവും.
ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്നു നഴ്‌സുമാര്‍ ഇപ്പോഴും സമരം തുടരുകയാണ്. ആത്ഹമത്യ ഭീഷണിയുമായി മൂന്നു നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ തുടരുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നു. ഇവരുടെ നില വഷളായതായും റിപ്പോര്‍ട്ടുണ്ട്. കനത്തമഴയും വെയിലുമേറ്റാണ് സമരം തുടരുന്നത്.
അതേസമയം. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കോതമംഗലം നഗരസഭ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ സംഘടിച്ചു. തുടര്‍ന്നു സ്ഥലത്ത് നേരീയ സംഘര്‍ഷാവസ്ഥ ഉണ്ടായി.
നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്. . ഒരു വര്‍ഷം ഇന്റേന്‍ഷിപ്പും ഒരു സേവനവും പൂര്‍ത്തിയായവര്‍ക്ക് സ്ഥിരനിയമനം നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു. ഇവര്‍ക്ക് മിനിമം വേതനവും നടപ്പാക്കും. 33 പേരുടെ പട്ടികയാണ് ഈഘട്ടത്തില്‍ പരിഗണിക്കുന്നത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കാത്ത 73 പേവുടെ കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും സഭാ പ്രതിനിധി അറിയിച്ചു.












Click it and Unblock the Notifications