ലാവലിന്‍: ട്രന്‍ഡലിനെ പിടിയ്ക്കാന്‍ 2മാസം കൂടി

ലാവലിന്‍ കേസില്‍ ആറാം പ്രതിയും ഒമ്പതാം പ്രതിയുമായ കാനഡയിലെ ലാവലിന്‍ കമ്പനി അധികൃതരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ സിബിഐയ്ക്കു കഴിയാത്ത സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചു മറ്റു പ്രതികള്‍ക്കെതിരേ വിചാരണ നടത്തണമെന്നായിരുന്നു പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. പിണറായിയുടെ ആവശ്യം അംഗീകരിക്കരുതെന്നു സിബിഐ വാദിച്ചിരുന്നു. ഇത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. ട്രിന്‍ഡലിന് വാറന്റും ഒമ്പതാം പ്രതി ലാവലിന്‍ കമ്പനിക്ക് സമന്‍സും നല്‍കിയിട്ടില്ലെന്നു പറഞ്ഞ് കേസ് അനന്തമായി നീട്ടാനാണ് സിബിഐ ശ്രമമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് നടപടികള്‍ അനന്തമായി നീളുന്നത് പ്രതികളുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമെന്നായിരുന്നു പിണറായിയുടെ അഭിഭാഷകന്‍ ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ ക്ലോസ് ട്രെന്‍ഡല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിചാരണ ആരംഭിച്ചാല്‍ മതിയെന്നായിരുന്നു സിബിഐ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കോടിയേരി ബാലകൃഷ്ണനെയും ശിവദാസമേനോനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ അടുത്ത മാസം പത്തിന് തുടര്‍വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.












Click it and Unblock the Notifications