മാറാട്: വെറുതെവിട്ട 24 പേര്‍ക്കു കൂടി ജീവപര്യന്തം

സര്‍ക്കാരും ആദ്യം ശിക്ഷിക്കപ്പെട്ട പ്രതികളും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ വിധി. 139 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 63 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്.
62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. ഇതിനെതിരേയാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളില്‍ 76 പേരെ വെറുതെ വിട്ടതിനെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സ്‌ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. 14 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും 42 പ്രതികളുടെ ശിക്ഷാകാലവധി നീട്ടണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
30 വര്‍ഷം വരെ ഇവരുടെ തടവ് നീട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്.
2003മേയ് രണ്ടിന് നടന്ന രണ്ടാം മാറാട് കലാപത്തില്‍ എട്ടു ഹിന്ദുക്കളും ഒരു മുസ്ലീമും ഉള്‍പ്പെടെ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. 137 പ്രതികള്‍ വിചാരണ നേരിട്ട കേസില്‍ 63 പേരെ പ്രത്യേക മാറാട് കോടതി 2009 ജനുവരി 15ന് ശിക്ഷിച്ചു. 74 പേരെ വെറുതേ വിട്ടു.












Click it and Unblock the Notifications