കല്‍ക്കരിപ്പാടം:രാജ്യത്തിന്റെ നഷ്ടം 1.86ലക്ഷം കോടി

കല്‍ക്കരി ഇടപാടിലെ അഴിമതിയെക്കുറിച്ച് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടിലാണ് ഈ നടുക്കുന്ന കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്നത്. വ്യോമയാനകല്‍ക്കരിഊര്‍ജമേഖലകളിലെ റിപ്പോര്‍ട്ടാണ് പാര്‍ലമെന്റിന്റെ പരിഗണനക്കായി വെച്ചത്്. സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ ശരിയാണെങ്കില്‍ 2ജി സ്‌പെക്ട്രം അഴിമതിയെ കടത്തിവെട്ടുന്നതാവും കല്‍ക്കരി കുംഭകോണം.
155 കല്‍ക്കരി പാടങ്ങള്‍ ലേലത്തിലൂടെ വിതരണം ചെയ്യാതിരുന്നതു വഴി കേന്ദ്രസര്‍ക്കാരിനു 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്മി മിത്തലിന്റെ ആഴ്‌സലര്‍, വേദാന്ത, എസ്സാര്‍ പവര്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, അഭിജിത്ത് ഗ്രൂപ്പ്, എന്നീ കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്തെ 25 കമ്പനികള്‍ നേട്ടം കൊയ്തുവെന്ന് റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.
മത്സരാടിസ്ഥാനത്തിലുള്ള ലേലം നടത്താതെ നിലവിലുള്ള മാര്‍ഗത്തിലൂടെ തന്നെ കല്‍ക്കരിപാടങ്ങള്‍ വിതരണം ചെയ്തതാണ് നഷ്ടത്തിനിടയാക്കിയത്.
2004-09 കാലഘട്ടത്തില്‍ നടന്ന വിതരണത്തില്‍ സുതാര്യതയില്ല. ഇതുവഴി സ്വകാര്യപൊതുമേഖല കമ്പനികള്‍ നേട്ടമുണ്ടാക്കി. ലേലം നടത്താന്‍ സര്‍ക്കാരിന് ആറു വര്‍ഷം കാലതാമസമുണ്ടായി. അതേസമയം 2006-09 കാലഘട്ടത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല.
2010-2011 വര്‍ഷം രാജ്യത്തെ കല്‍ക്കരി വ്യാപാരമേഖലയെക്കുറിച്ച് പഠിച്ചാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ കല്‍ക്കരി ലഭ്യമാക്കുന്നതിനായി രാജ്യത്ത് സ്ഥിരമായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്തു. കല്‍ക്കരി കുംഭകോണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ദില്ലി വിമാനത്താവളത്തിന് 24000 കോടി രൂപയുടെ ഭൂമി 2450 കോടി രൂപക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications