ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടലില്‍ തീക്കോയി-തലനാട് റോഡിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. റോഡ് പത്തുമീറ്ററോളം ഒലിച്ച് പോയ നിലയിലാണ്. പ്രദേശത്ത് പതിനഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മീനച്ചിലാറിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി പുല്ലുപാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേരെ കാണാതായി. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു കടയ്ക്കു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെ.കെ റോഡില്‍ കാഞ്ഞിരംപള്ളിക്കു സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
പത്തനംതിട്ട അടൂരിലും കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളം കയറി. അടുര്‍ ഏഴംകുളത്ത് ആറു വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ എ.ഡി.എം നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications