മുഖ്യമന്ത്രി തിരുമേനിമാരെ സംരക്ഷിക്കുന്നുവെന്ന്

തിരുമേനിയും ഉമ്മന്‍ചാണ്ടിയും ഒരേ സമുദായക്കാരാണ്. അവരെ പിണക്കിയാല്‍ പ്രശ്‌നമാകുമെന്ന് മുഖ്യമന്ത്രിയക്ക് നന്നായി അറിയാം. ആത്മഹത്യാ ഭീഷണി മുഴക്കി നഴ്‌സുമാര്‍ അവിടെ കിടന്ന് മരണപ്പെട്ടിരുന്നെങ്കില്‍ കേരളത്തിന് അപമാനമാകുമായിരുന്നുവെന്നും വിഎസ് പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ്, പാമോയില്‍ കേസ് തുടങ്ങിയവ അട്ടിറിച്ചതു പോലെ മാറാട് കേസും അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ് ആരോപിച്ചു. കേസില്‍ സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. ഭൂമിദാനക്കേസില്‍ തന്നെ ജയിലിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിപിഐ-സിപിഎം തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications