കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌ലന്‍ഡില്‍ നിശാക്ലബിന് തീപിടിച്ച് നാലു മരണം

  • By Nisha Bose
Google Oneindia Malayalam News

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നിശാക്ലബിന് തീപിടിച്ച് നാലു പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദേശ ടൂറിസ്‌റുകള്‍ ധാരാളമായി എത്തുന്ന ഫുകേറ്റിലെ നിശാക്ലബ്ബില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായെന്നാണ് പൊലീസ് അറിയിക്കുന്നത്. പരിക്കേറ്റവരില്‍ നാല് ഫ്രഞ്ച് പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 1.9 കോടിയോളം വിദേശികളാണ് തായ്‌ലന്റ് സന്ദര്‍ശിക്കാനെത്തുന്നത്. ഇവിടത്തെ ബീച്ചുകളും അമ്പലങ്ങളും വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എന്നാല്‍ ടൂറിസ്റ്റുകള്‍ കൊള്ളയടിയ്ക്കപ്പെടുന്ന സംഭവങ്ങളും പതിവാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫുകേറ്റില്‍ ഒരു ആസ്‌ത്രേലിയന്‍ വനിതയെ കുത്തിക്കൊന്നിരുന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്.

English summary
Four people died have and at least 11 were injured in a fire early on Friday in a bar on the island of Phuket, police said, adding to recent incidents that have tarnished the reputation of one of Thailand's premier tourist destinations.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X