ബാങ്കുകളുടെ പ്രവര്‍ത്തനം താറുമാറാകും

പൊതുമേഖലാ ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലാണ് ആഗസ്ത് 22,23 തിയ്യതികളില്‍ ദേശവ്യാപകമായി പണിമുടക്ക് നടത്തുന്നത്. ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത്, ഔട്ട്‌സോഴ്‌സിങ് അവസാനിപ്പിക്കണം, പെന്‍ഷന്‍ മേഖലയില്‍ സമഗ്രപരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
തിങ്കളാഴ്ചയോടുകൂടി സംസ്ഥാനത്തെ എടിഎമ്മുകള്‍ അധികവും കാലിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ കൂട്ട അവധി ജനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. അത്യാവശ്യത്തിനുള്ള പണം മാത്രം കൈവശം വെച്ച് ബാക്കി എടിഎമ്മുകളില്‍ നിന്നെടുക്കുന്നവരാണ് കുടുങ്ങാന്‍ പോകുന്നത്. സംഘടനകളുമായി കേന്ദ്ര ലേബര്‍ കമ്മീഷണര്‍ ഇനി ചര്‍ച്ച നടത്താനുള്ള സാധ്യതയും കുറവാണ്. രണ്ടു ദിവസത്തെ ഓണാവധിയും ഇതിനു പിറകെയെത്തുന്നുണ്ട്.












Click it and Unblock the Notifications