കൂട്ടപ്പാലായനം: സന്ദേശങ്ങളുടെ ഉറവിടം പാകിസ്താന്‍

എന്നാല്‍ സംഭവത്തിന് ഉത്തവാദികളായവരെ കണ്ടെത്തുന്നതിനു പകരം ആര്‍ക്കും എളുപ്പത്തില്‍ ആരോപിയ്ക്കാവുന്ന അനുമാനങ്ങളെ ആശ്രയിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ അക്രമത്തിനും തുടര്‍ന്ന് പുനെയിലും ബംഗളൂരുവിലും നടന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ക്കും കാരണമായ മെസേജുകള്‍ വന്നത് പാകിസ്ഥാനില്‍ നിന്നാണെന്നതിന് വ്യക്തായ തെളിവുകള്‍ ഇന്റലിജന്‍സിനും പൊലീസിനും ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാജ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ നല്‍കാന്‍ 'ഗൂഗിളി'നോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദേശശക്തികള്‍ ഉള്‍പ്പെട്ടതായി താന്‍ തുടക്കം മുതല്‍ സംശയിച്ചിരുന്നെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞിരുന്നു.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റംസാനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് എസ്.എം.എസിലൂടെയും? സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും പ്രചരണം നടക്കുന്നത്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ കഴിയുന്ന ഒട്ടേറെ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വന്തം നാടുകളിലേക്ക് തരിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ അസ്സാമിലേക്ക് പാലായനം ചെയ്യുന്നവരില#് രണ്ട് പേരെ തീവണ്ടികളില്‍ നിന്ന് തള്ളിയിട്ടു കൊന്നത് പരിഭ്രാന്തി പരത്തി. പശ്ചിമബംഗാളിലെ ന്യൂ ജാല്‍പായ്ഗുരി സ്റ്റേഷനില്‍ നിന്നും തീവണ്ടി പുറപ്പെട്ട ഉടനെയായിരുന്നു സംഭവം.
ആസാമിലേക്ക് പലായനം ചെയ്തവരായിരുന്നു തീവണ്ടിയിലധികവും. അതുകൊണ്ടു തന്നെ തീവണ്ടിയില്‍ തിരക്കും അധികമായിരുന്നു. 11 പേരെയാണ് പുറത്തേക്ക് തള്ളിയിട്ടത്. ഇതില്‍ രണ്ടു പേരാണ് മരിച്ചത്. ബാക്കി ഒന്‍പതു പേരെ പരിക്കുകളോടെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications