കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സ്ലീപ്പറിലും തിരിച്ചറിയല്‍ കാര്‍ഡ് വേണം

  • By Ajith Babu
Google Oneindia Malayalam News

Soon, photo ID must for non-AC train travel
ദില്ലി: തീവണ്ടിയില്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ യാത്രക്കാര്‍ക്കും റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കരിഞ്ചന്തക്കാര്‍ ടിക്കറ്റുകള്‍ ആരുടെയെങ്കിലും പേരില്‍ മറിച്ചു വില്‍ക്കുന്നതു വ്യാപകമായതിനെ തുടര്‍ന്നാണു നടപടി.

തീവണ്ടികളില്‍ പെരുകിവരുന്ന മോഷണം തടയുന്നതിനും പുതിയ തീരുമാനം പ്രയോജനകരമാകുമെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിയ്ക്കുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നു റിപ്പോര്‍ട്ട്. ഇ-ടിക്കറ്റുകള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും. ഇതുസംബന്ധിച്ച് ഉടനെ പ്രഖ്യാപനം ഉണ്ടാകും.

തല്‍ക്കാല്‍ ടിക്കറ്റും ഇ ടിക്കറ്റും ഉപയോഗിച്ചു യാത്ര ചെയ്യുന്നവരായിരുന്നു നേരത്തെ തിരിച്ചറിയല്‍ രേഖ കരുതേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ ഉയര്‍ന്ന ക്ലാസുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കഴിഞ്ഞ ഫെബ്രുവരി 15 മുതലാണു തീരുമാനം നടപ്പാക്കിയത്. കൈമാറ്റം ചെയ്ത ടിക്കറ്റുമായി യാത്രചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നായിരുന്നു അന്നത്തെ നടപടി.

സംഘമായി യാത്ര ചെയ്‌യുന്നവരില്‍ ഒരാളുടെയെങ്കിലും കയ്യില്‍ യഥാര്‍ഥ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ്രൈഡവിങ് ലൈസന്‍സ്, സ്‌കൂളുകളില്‍നിന്നോ കോളജുകളില്‍നിന്നോ ഉള്ള സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ കാര്‍ഡായി റെയില്‍വെ പരിഗണിക്കുന്നത്.

English summary
Railways is set to make it mandatory for passengers travelling in non-AC sleeper class to carry identity proof as part of its efforts to check the widespread menace of transferred tickets sold by touts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X