പിണറായിയ്ക്ക് ജനങ്ങളുടെ ധാരണ മാറ്റാനാകില്ല
ചെമ്പേരി(കണ്ണൂര്‍): ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന്റെ പങ്ക് പിണറായി വിജയന്‍ എത്രതവണ നിഷേധിച്ചാലും കേരളത്തിലെ ജനങ്ങളുടെ ധാരണ മാറ്റാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍സെക്രട്ടറി കെ. സുധാകരന്‍ എംപി.
സിപിഎം ആരെയെങ്കിലും ഒളിപ്പിച്ചാല്‍ പോലീസിനും പട്ടാളത്തിനും കണ്െടത്താനാവില്ലെന്നാണു മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ മുടക്കോഴി മലയിലെ ഒളിത്താവളം ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെ കണ്െടത്തിയ കേരളാ പോലീസിന്റെ അന്വേഷണമികവ് രാജ്യമൊട്ടാകെ അംഗീകരിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഏരുവേശി മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ച് ചെമ്പേരി ടൌണില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉ്ദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡിസിസി സെക്രട്ടറിമാരായ പി.സി. ഷാജി, ഒ. നാരായണന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications