നഴ്‌സ് സമരത്തെ പിന്തുണച്ചവര്‍ അറസ്റ്റില്‍

ഊന്നുകല്ല് സ്വദേശികളായ ശിവദാസ്, സനൂപ്, കോട്ടപ്പടി സ്വദേശി ഹസനാര്‍, തൃക്കരിപ്പൂര്‍ സ്വദേശി മണി, തലക്കോട് സ്വദേശി ജോസ്, കുട്ടമംഗലം സ്വദേശികളായ മനോജ്, രാജുപീറ്റര്‍, ഐരൂര്‍ പാടം സ്വദേശി രഘു, കോതമംഗലം സ്വദേശി ജോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സമരത്തിന് പിന്തുണയുമായെത്തിയ നാട്ടുകാരും പോലീസും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച ഏറ്റുമുട്ടിയിരുന്നു. നഴ്‌സുമാര്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആശുപത്രിയക്ക് മുന്നില്‍ തടിച്ചുകൂടിയവരുമായാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.
ആത്മഹത്യഭീഷണിയുമായി മൂന്ന് നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറിയതോടെയാണ് സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 38 മണിക്കൂര്‍ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നിറങ്ങാന്‍ നഴ്‌സുമാര്‍ തയാറായത്
പിന്നീട് ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സമരം ഒത്തുതീര്‍പ്പായിരുന്നു.
സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.












Click it and Unblock the Notifications