ജപ്പാനില്‍ കാബേജ് അച്ചാര്‍ കഴിച്ച് ഏഴ് മരണം

സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയ്ക്കു ഇരയായവരില്‍ അധികവും. സപ്പോര നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ ഭക്ഷണത്തിനൊപ്പം നല്‍കിയ അച്ചാര്‍ കഴിച്ചാണ് ആറ് മുതിര്‍ന്ന സ്ത്രീകള്‍ മരിച്ചത്.
ചൈനീസ് കാബേജ് ഉപയോഗിച്ച് പ്രാദേശിക കമ്പനി നിര്‍മിച്ച അച്ചറിലാണ് വിഷാംശം കണ്‌ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ മാംസാഹാരത്തില്‍ നിന്നും കടല്‍വിഭവങ്ങളില്‍ നിന്നുമാണ് ഭക്ഷ്യബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഭക്ഷ്യവിഷബാധയുണ്ടായ പ്രദേശത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തത്കാലത്തേക്ക് ഒരു വിധത്തിലുമുള്ള അച്ചാര്‍ വിഭവങ്ങളും ഉപയോഗിക്കേണ്ടെന്നാണ് നിര്‍ദ്ദേശം.












Click it and Unblock the Notifications