കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി

  • By Ajith Babu
Google Oneindia Malayalam News

Varkkala Kahar
കൊച്ചി: വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ്ളാദന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് നടപടി. പ്രഹ്ളദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹ്ളാദന്‍ കോടതിയെ സമീപിച്ചത്.

വര്‍ക്കല കഹാര്‍, വരണാധികാരി, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ്‌ പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്‌.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

കേസില്‍ നടപടികള്‍ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കഹാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിന് തയാറായില്ല. വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വര്‍ക്കല കഹാര്‍ പ്രതികരിച്ചു.

സിപിഎമ്മിലെ എ.എ റഹീമായിരുന്നു വര്‍ക്കല കഹാറിന്റെ മുഖ്യ എതിരാളി. എ.എ.റഹീമിനെ 1,710 വോട്ടുകള്‍ക്കാണ് വര്‍ക്കല കഹാര്‍ പരാജയപ്പെടുത്തിയത്.സുപ്രീം കോടതിയിലും വിധി വര്‍ക്കല കഹാറിന്‌ എതിരായാല്‍ കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പിന്‌ വേദിയാകും. സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ്‌ കേസുകളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
The Kerala High Court Tuesday declared the election of Congress MLA Varkala Kahar as null and void. The court nullified the election on the basis of petition by Prahladan, a candidate from Kollam whose nomination was rejected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X