Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതയോര യോഗം സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല

Supreme Court
ദില്ലി: പാതയോര പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്‌റ്റേചെയ്യാന്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ച കോടതി തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെയ്ക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സഞ്ചാര സ്വാതന്ത്ര്യം വിസമ്മതിക്കുന്ന ഏകരാജ്യം ഇന്ത്യയാണെന്നും കോടതി നീരീക്ഷിച്ചു. അതേസമയം സഞ്ചാര സ്വാതന്ത്ര്യം ഒരുക്കേണ്ടത് പോലീസിന്റെ കര്‍ത്തവ്യമാണെന്നും അത് അവര്‍ നിര്‍വഹിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ പോലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവര്‍ നിസ്സഹായരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആംബുലന്‍സുകള്‍ വരെ തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും സാധാരണക്കാരന്റെ വിഷമം ആര് പരിഹരിക്കുമെന്നും കോടതി ചോദിച്ചു. രാജ്യം ഭരിക്കാന്‍ കോടതിക്കാവില്ലെന്നും ഒരുപാടു നിയമ പ്രശ്‌നങ്ങളുള്ള കേസാണിതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

രാജ്യം ഭരിക്കാന്‍ കോടതികള്‍ക്കാവില്ല. പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നടക്കുന്നതു മൂലം ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചു. അപ്പീലില്‍ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+