ഷുക്കൂര്‍ വധം: ടിവി രാജേഷിന് ജാമ്യം

എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താല്‍പര്യം സംരക്ഷിക്കണമെന്നും അതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിചാരണക്കോടതി രാജേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു. ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് രാജേഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.












Click it and Unblock the Notifications