താക്കറെയ്ക്ക് പൂവ് നല്‍കിയ പൊലീസുകാരനെതിരെ നടപടി
മുംബൈ: മുംബൈ നഗരത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നടത്തിയ മാര്‍ച്ചിനിടെ രാജ് താക്കറെയ്ക്കു പനിനീര്‍പൂവ് നല്‍കി അഭിനന്ദിച്ച പോലീസുകാരനെതിരെ നടപടി. അടുത്തിടെ നഗരത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ മാര്‍ച്ച്.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് താക്കെറെ നടത്തിയ പ്രസംഗം പൂര്‍ത്തിയായ ഉടനെയാണ് കോണ്‍സ്റ്റബിള്‍ പ്രമോദ് തോഡെ വേദിയിലേയ്ക്ക് കയറി നേതാവിന് പനിനീര്‍പൂവ് നല്‍കി അഭിനന്ദിച്ചത്.
മാര്‍ച്ചിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തന്റെ പ്രസംഗത്തിലുടനീളം മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച താക്കറെ തന്റെ മാര്‍ച്ച് മറാഠി സഹോദരങ്ങള്‍ക്ക് വേണ്ടിയാണെന്ന് അവകാശപ്പെട്ടു. തന്റെ മാര്‍ച്ചിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ അക്രമത്തില്‍ പരിക്കേറ്റ 44 പൊലീസുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും താ്ക്കറെ പറഞ്ഞു. ഇതു കേട്ടയുടനെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ മഞ്ഞ പനിനീര്‍പൂവുമായി വേദിയിലേയ്ക്ക് കയറി അത് താക്കറെയ്ക്ക് നല്‍കിയത്. മുംബൈ പോലീസിലെ വയര്‍ലെസ് വിഭാഗത്തിലെ കോണ്‍സ്‌റബിളാണ് പ്രമോദ്.












Click it and Unblock the Notifications