കര്‍ണാടകയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു

മലപ്പുറം എടക്കരയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ അയനിക്കുന്‍ അബ്ബാസ് (45), ഭാര്യ ബേബി ഷെരീജ (33), മകന്‍ ജാബിര്‍ (17) അമ്മ ആയിഷ (62), സഹോദരന്‍ ജാഫര്‍ (25), എന്നിവരാണു മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ബംഗളൂരുവിലേക്കു പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മരത്തിലിടിച്ചു മറിയുകയായിരുന്നു. മൂന്നു പേര്‍ സംഭവസ്ഥലത്തും അബ്ബാസും ജാബിറും ആശുപത്രിയിലേക്കും പോകും വഴിയാണു മരണമടഞ്ഞത്.












Click it and Unblock the Notifications