പിജെ കുര്യനോട് പറഞ്ഞ രഹസ്യം മൈക്ക് പരസ്യമാക്കി

പിജെ കുര്യന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അ്‌ദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്ന ഉടനെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. ഈ സമയം രാജീവ് ശുക്ല പിജെ കുര്യന്റെ അടുത്തെത്തി അദ്ദേഹത്തോട് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബഹളം ഉണ്ടാവും. അതിനാല്‍ ഇന്നത്തെ നടപടികളെല്ലാം നിര്‍ത്തി വയ്ക്കാമെന്നാണ് രഹസ്യമായി ശുക്ല കുര്യനോട് പറഞ്ഞത്. ഇത് കുര്യന്റെ മേശപ്പുറത്തെ മൈക്കിലൂടെ സഭയിലാകെ മുഴങ്ങി.
ഇതിന് പിന്നാലെ കുര്യന്‍ സഭ നിര്‍ത്തി വയ്ക്കുകയും ചെയ്തു.സഭ സ്തംഭിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേകര്‍ വിമര്‍ശിച്ചു. എന്നാല്‍ സഭ നിര്‍ത്തുന്നതിനെ പറ്റി പാര്‍ലമെന്ററികാര്യ മന്ത്രി ഉപാദ്ധ്യക്ഷനെ ഉപദേശിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഇതെ പറ്റി രാജീവ് ശുക്ലയുടെ പ്രതികരണം.












Click it and Unblock the Notifications