ഉപരോധസമരം: ജനങ്ങളെ വലച്ച് പൊലീസ്

സെക്രട്ടറിയേറ്റില്‍ എത്തിയ ഉദ്യോഗസ്ഥരെ അകത്തു കയറാന്‍ സഹായിക്കേണ്ട പൊലീസ് അവരുടെ എല്ലാ വഴികളും തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. സമരം ഉണ്ടാകുമെന്ന് കണ്ട മന്ത്രിമാര്‍ അഞ്ച് മണിയ്ക്ക് തന്നെ അകത്തു കടന്നു. രാവിലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നതിനാലാണ് മന്ത്രിമാര്‍ നേരത്തെ തന്നെ എത്തിയത്. സമരം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പൊലീസിന്റെ വഴിതടയല്‍ മൂലം സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും നഗരത്തില്‍ എത്തിയ പൊതുജനങ്ങളും വലഞ്ഞു.
കന്റോണ്‍മെന്റ് ഗേറ്റ് വഴി അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ച ജീവനക്കാരെ ചില സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് വാക് തര്‍ക്കത്തിനിടയാക്കി. പിന്നീട് കൂടുതല്‍ പൊലീസും മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കും താലൂക്ക് ഓഫീസുകള്‍ക്കും മുന്നിലാണ് സമരം നടക്കുന്നത്.












Click it and Unblock the Notifications