കരുണാകരന് കഴിയാഞ്ഞത് ചാണ്ടിയ്ക്കും കഴിയില്ല

നെല്ലിയാന്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്തിരിയണമെന്നും കേന്ദ്ര?സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപരോധം ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ, പൊതുവിതരണ മേഖലകള്‍ താറുമാറായിരിക്കുകയാണ്. റംസാനും ഓണവും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്ക് ഗുണകരമായ ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു.
കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. കെ.കരുണാകരന് കൊടി കുത്തിപ്പറന്ന കാലത്തു പോലും സി.പി.എമ്മിനു നേരെ ഇത്തരം ആക്രമണം ഉണ്ടായിട്ടില്ല. കള്ളക്കേസ് കൊണ്ടൊന്നും തകരുന്ന പ്രസ്ഥാനമല്ല സി.പി.എമ്മെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കരുതേണ്ടെന്നും പിണറായി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് പിണറായി അഴിച്ചു വിട്ടത്. കല്‍ക്കരി ബ്ളോക്കുകള്‍ അനുവദിച്ചതിലെ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജ്യത്തോട് വിശദീകരിക്കണം.
കോര്‍പ്പറേറ്റുകളും ഭരണവര്‍ഗവും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാതായെന്നും പിണറായി പറഞ്ഞു. രാജ്യത്തിന്റെ ധാതുക്കള്‍ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. പാവപ്പെട്ടവരെ സഹായിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് പണം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും നിര്‍ത്തലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications