കെപിസിസി ആസ്ഥാനത്ത് മുഖ്യനെതിരെ പോസ്റ്റര്‍

കോതമംഗലം നഴ്‌സിങ് സമരത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ നിലപാടെടുത്തുവെന്നും കെപിസിസി പുനഃസംഘടന അട്ടിമറിച്ച് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.
തനിക്കു ശേഷം പ്രളയം എന്ന നിലപാടാണെന്നും ഉമ്മന്‍ ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണെന്നും പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കെപിസിസി ആസ്ഥാനത്തെ പോസ്റ്ററുകള്‍ ബുധനാഴ്ച രാവിലെ തന്നെ പ്രവര്‍ത്തകര്‍ നീക്കിയിട്ടുണ്ട്.
നെല്ലിയാമ്പതി വിഷയമാണ് കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് തലപൊക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്. അടുത്ത കാലത്തെങ്ങും കാണാത്ത വിധത്തില്‍ നേതാക്കള്‍ വാക്‌പോരുമായി രംഗത്തെത്തിയതോടെ കെപിസിസി പുനസംഘടന നടപടികളെ അവതാളത്തിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications