കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കേസു കൊണ്ട് തകര്‍ക്കാനാവില്ലെന്ന് രാജേഷ്

  • By Ajith Babu
Google Oneindia Malayalam News

TV Rajesh
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എ ജാമ്യത്തിലിറങ്ങി. ചൊവ്വാഴ്ചയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പു കിട്ടാന്‍ വൈകിയതു കൊണ്ടാണു മോചനം ഒരു ദിവസം വൈകിയത്.

സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും ജയില്‍ വാതിലില്‍ രാജേഷിനെ മാലയിട്ടു സ്വീകരിച്ചു. കള്ളക്കേസില്‍ കുടുക്കി സിപിഎമ്മിനെ തകര്‍ക്കാനാവില്ലെന്നു തെളിഞ്ഞിരിക്കുകയാണെന്നു ജയിലില്‍ നിന്നു പുറത്തു വന്ന രാജേഷ് പറഞ്ഞു.

ടി.വി. രാജേഷും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും സഞ്ചരിച്ച വാഹനം പട്ടുവം അരിയില്‍ പ്രദേശത്തു മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ (21) സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.
ലീഗ് പ്രവര്‍ത്തകനെ കൈകാര്യം ചെയ്യാന്‍ പറയുന്നത് കേട്ടിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതാണു രാജേഷിനും ജയരാജനുമെതിരായ കേസ്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഈ മാസം 13നു രാജേഷ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു പി. ജയരാജനും ജയിലിലാണ്. ജയരാജനെ ഈ മാസം ഒന്നിനാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. രാജേഷിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിയ്ക്കും ജാമ്യം അനുവദിയ്ക്കണമെന്നാണ് ജയരാജന്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിരിയ്ക്കുന്നത്.

English summary
Kerala High court on Tuesday granted conditional bail to CPI(M) MLA, T V Rajesh, who was arrested in connection with the murder of an IUML activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X