സ്വര്‍ണം 23000ത്തിനെ ഉമ്മ വെയ്ക്കാനൊരുങ്ങുന്നു

തിങ്കളാഴ്ച പവന് 40 രൂപ വര്‍ധിച്ച് 22,520 രൂപയായി റെക്കൊഡിട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ച് 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2855 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും മാറ്റത്തിനു കാരണമാകുന്നത്. ലണ്ടന്‍ വിപണിയില്‍ വില ആറു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന് ഔണ്‍സിന് 1644 ഡോളര്‍ വരെയെത്തിയിട്ടുണ്ട്. ഡോളറിന്റെ മൂല്യം ആഗോള വിപണിയില്‍ താഴ്ന്നത് സ്വര്‍ണ നിക്ഷേപത്തില്‍ താല്‍പര്യം വര്‍ധിപ്പിച്ചു.
ഉല്‍സവ, വിവാഹവേളകളിലെ വര്‍ധിച്ച ആവശ്യവും ആഗോള സാമ്പത്തിക രംഗത്തെ അസ്വസ്ഥതകളുമാണ് വിലക്കയറ്റത്തിനു കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതും വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. 31,110 രൂപയാണ് പവന്‍ തങ്കത്തിന്റെ വില. വെള്ളി കിലോഗ്രാമിന് 800 രൂപ വര്‍ധിച്ച് 55.600 രൂപയായി.












Click it and Unblock the Notifications