ഗുവാഹത്തി: അസം കലാപവുമായി ബന്ധപ്പെട്ട് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവും എംഎല്‍എയുമായ പ്രദീപ് ബ്രഹ്മ അറസ്റ്റില്‍. സംഘര്‍ഷം നടന്ന കൊക്രാജാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പ്രദീപ്. ഫകീരഗ്രാം, ദോട്ടമ പൊലീസ് സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ ബ്രഹ്മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
. പൊലീസിനു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. അതേസമയം അസമില്‍ കലാപം ശമിച്ചിട്ടില്ല. ബുധനാഴ്ച ദുബ്രി ജില്ലയിലെ ബംഗല്‍ദോബയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ടകക്കളത്തിലെ ജോലിക്കാരായ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം അസാമിലെ ധൂബ്രി ജില്ലയിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
70 പേരുടെ മരണത്തിനും ലക്ഷങ്ങള്‍ ഭവന രഹിതരാവാനും കാരണമായ കലാപത്തെ കുറിച്ച് സി.ബി.ഐ ആണ് അന്വേഷണം നടത്തുന്നത്.
Following this, an MLA from Assam has been arrested after suspected involvement in the Assam unrest. The MLA from the Bodoland people's Front, Pradeep Brahma was arrested by the Assam police and slapped with seven charges.