കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ കോക്പിറ്റ് യാത്ര വിവാദമാവുന്നു

  • By Nisha Bose
Google Oneindia Malayalam News

Kingfisher
ദില്ലി: നിയമം ലംഘിച്ച് യുവതിയെ കിങ്ഫിഷര്‍ വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ച സംഭവം വിവാദമാവുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ മുതിര്‍ന്ന പൈലറ്റാണ് യുവതിയെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദില്ലിയില്‍ നിന്നു മുംബൈയിലേയ്ക്കു പോയ ഐടി 304 വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.

ഡിജിസിഎയുടെ അംഗീകാരമില്ലാത്തവരെ കോക്പിറ്റിനുള്ളില്‍ കയറ്റരുതെന്നാണ് നിയമം. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിയമം നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ഇതു മറികടന്ന് പൈലറ്റ് യുവതിയ്ക്ക് കോക്പിറ്റിനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു.

യുവതിയെ കോക്പിറ്റില്‍ പ്രവേശിപ്പിക്കുന്നതിനോട് വിമാന ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പൈലറ്റ് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ ഡിജിസിഎയ്ക്കു പരാതി നല്‍കി. യുവതിയെ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഡിജിസിഎയും അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

English summary
The head of Kingfisher Airline's pilot training flew a woman in the cockpit on a Delhi-Mumbai flight and when the cabin crew protested, told them to stay away during the journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X